Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Pacifies

അഖിലേഷിനെ അനുനയിപ്പിച്ച് രാഹുല്‍

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ സ​മ​ര​ങ്ങ​ളി​ല്‍നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്ന സ​മാ​ജ്‌​വാ​ദി പാ​ര്‍ട്ടി​യും (എ​സ്പി) അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വും ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ക​രു​ത്തു​റ്റ മു​ഖ​മാ​യ​പ്പോ​ള്‍ അ​ത് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് കൂ​ടു​ത​ല്‍ ഊ​ര്‍ജം പ​ക​ർ​ന്നു. ആ​റി​ന് ന​ട​ന്ന എ​സ്‌​ഐ​ആ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​കാ​ശ​വാ​ണി​യി​ലെ അ​പ്ര​തീ​ക്ഷി​ത കു​ത്തി​യി​രി​പ്പ് സ​മ​ര​ത്തെ തു​ട​ര്‍ന്ന് സ​ഖ്യ​ത്തി​ല്‍ വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു.

ഇ​തി​നെ ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ല്‍ ആ​ദ്യ​ദി​വ​സ​ത്തെ രാ​വി​ല​ത്തെ പ്ര​തി​ഷേ​ധ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന എ​സ്പി നേ​താ​ക്ക​ളും എം​പി​മാ​രും പി​ന്നീ​ട് ഉ​ച്ച​യ്ക്കു​ശേ​ഷം മു​ത​ലു​ള്ള സ​മ​ര​ങ്ങ​ളി​ല്‍നി​ന്ന് വി​ട്ടു​നി​ന്നു. സ​ഖ്യ​ത്തി​ലെ മ​റ്റ് പാ​ര്‍ട്ടി​ക​ളെ രാ​ഹു​ലി​ന്‍റെ അ​പ്ര​തീ​ക്ഷി​ത സ​മ​ര​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ചി​ല്ല എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന വി​ഷ​യം. പി​ന്നീ​ട് ന​ട​ന്ന ജ​ന്ത​ര്‍ മ​ന്ത​ര്‍, രാ​ജ്ഘ​ട്ട് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ​ക്കു​ള്ള സ​മ​ര​ങ്ങ​ളി​ല്‍നി​ന്ന് എ​സ്പി വി​ട്ടു​നി​ന്നി​രു​ന്നു.

അ​ഖി​ലേ​ഷി​ന്‍റെ അ​സാ​ന്നി​ധ്യം, ഇ​ന്ത്യ സം​ഖ്യ​ത്തി​ല്‍ വി​ള്ള​ല്‍ എ​ന്ന ത​ര​ത്തി​ല്‍ ഭ​ര​ണ​പ​ക്ഷം വ്യാ​ഖ്യാ​നി​ച്ച​തോ​ടെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​യി. അ​ഖി​ലേ​ഷ് യാ​ദ​വ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും പ​ങ്കെ​ടു​ത്ത​തോ​ടെ അ​ഭ്യൂ​ഹ​ങ്ങ​ള്‍ക്ക് വി​രാ​മ​മാ​യി. അ​ഖി​ലേ​ഷി​നെ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് വീ​ണ്ടും എ​ത്തി​ച്ച​ത് രാ​ഹു​ല്‍ ഗാ​ന്ധി​ക്കും വി​ജ​യ​മാ​യി. വോ​ട്ടിം​ഗ് സു​താ​ര്യ​ത​യും വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ളും രാ​ജ്യ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ അ​ടി​ത്ത​റ​യെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര വി​ഷ​യ​മാ​ണെ​ന്നും, ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടു​മെ​ന്നും എ​സ്പി നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up